Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Open

യു​എ​സ് ഓ​പ്പ​ൺ: സ​ബ​ല​ങ്ക​യെ വീ​ഴ്ത്തി, എ​ലീ​ന റി​ബാ​കി​ന​യ്ക്ക് ക​ന്നിക്കിരീടം

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം എ​ലീ​ന റി​ബാ​കി​ന​യ്ക്ക്. ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​നും ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ ബെ​ലാ​റ​സി​ന്‍റെ അ​രീ​ന സ​ബാ​ല​ങ്ക​യെ കീ​ഴ​ട​ക്കി​യാ​ണ് ക​സാ​ഖ് താ​രം കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. ‌റി​ബാ​കി​ന​യു​ടെ ക​രി​യ​റി​ലെ ആ​ദ്യ യു​എ​സ് ഓ​പ്പ​ൺ കി​രീ​ട​മാ​ണി​ത്. ആ​ർ​ത​ർ ആ​ഷെ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ലാ​ശ​പ്പോ​രി​ൽ ക​സാ​ഖ് താ​രം 6-4, 5-7, 6-2 എ​ന്ന സ്കോ​റി​നാ​ണ് സ​ബ​ല​ങ്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഈ ​വി​ജ​യ​ത്തോ​ടെ സ​ബ​ല​ങ്ക​യെ മ​റി​ക​ട​ന്ന് താ​രം വ​നി​താ സിം​ഗി​ൾ​സ് റാ​ങ്കിം​ഗി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ സ്ഥാ​ന​ത്തേ​ക്കും ഉ​യ​ർ​ന്നു. ക​രി​യ​റി​ലെ മൂ​ന്നാ​മ​ത്തെ ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ടം കൂ​ടി​യാ​ണ് റി​ബാ​കി​ന സ്വ​ന്ത​മാ​ക്കി​യ​ത്.ആ​ദ്യ സെ​റ്റി​ൽ തു​ട​ക്കം മു​ത​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ റി​ബാ​കി​ന 6-4ന് ​സെ​റ്റ് സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ ര​ണ്ടാം സെ​റ്റി​ൽ ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തി​യ സ​ബ​ല​ങ്ക 7-5ന് ​സെ​റ്റ് പി​ടി​ച്ചെ​ടു​ത്ത​തോ​ടെ മ​ത്സ​രം നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം സെ​റ്റി​ലേ​ക്ക് നീ​ണ്ടു.

മൂ​ന്നാം സെ​റ്റി​ൽ ത​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ഫോ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ റി​ബാ​കി​ന സ​ബ​ല​ങ്ക​യ്ക്ക് തി​രി​ച്ചു​വ​ര​വി​ന് അ​വ​സ​രം ന​ൽ​കാ​തെ മു​ന്നേ​റി. ശ​ക്ത​മാ​യ സ​ർ​വീ​സു​ക​ളും കൃ​ത്യ​ത​യാ​ർ​ന്ന ഗ്രൗ​ണ്ട് സ്ട്രോ​ക്കു​ക​ളു​മാ​യി ക​ളം നി​റ​ഞ്ഞ താ​രം 6-2ന് ​സെ​റ്റും മ​ത്സ​ര​വും കി​രീ​ട​വും സ്വ​ന്ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ യു​എ​സ് ഓ​പ്പ​ൺ ജേ​താ​വാ​യ സ​ബ​ല​ങ്ക​യു​ടെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം കി​രീ​ട​മെ​ന്ന ച​രി​ത്ര​നേ​ട്ട​ത്തി​നാ​ണ് റി​ബാ​കി​ന​യു​ടെ വി​ജ​യം ത​ട​യി​ട്ട​ത്. 

ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ന​ട​ന്ന ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ന് ശേ​ഷം റി​ബാ​കി​ന നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ ഗ്രാ​ൻ​ഡ്‌​സ്ലാം കി​രീ​ട​മാ​ണി​ത്. കി​രീ​ട​നേ​ട്ട​ത്തോ​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക​യാ​യ 5.5 മി​ല്യ​ൺ യു​എ​സ് ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 46 കോ​ടി​യി​ല​ധി​കം ഇ​ന്ത്യ​ൻ രൂ​പ) റി​ബാ​കി​ന​യ്ക്ക് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന​ത്. ഈ ​കി​രീ​ട​ത്തോ​ടെ ഹാ​ർ​ഡ് കോ​ർ​ട്ടി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​മെ​ന്ന പ​ദ​വി​യും റി​ബാ​കി​ന ഉ​റ​പ്പി​ച്ചു.

Latest News

Corehub Up